

തിരുവനന്തപുരം: ഫണ്ട് തട്ടിച്ചുവെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അന്വേഷണം വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റിന്. സ്‌പെഷല്‍ യൂണിറ്റ് രണ്ടിലെ എസ്പി അജയകുമാറിനാണ് അന്വേഷണ ചുമതല. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കുന്നത്.
2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ നടപ്പാക്കിയ പുനര്‍ജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിഡി സതീശനെതിരെ മൂന്നുവര്‍ഷം മുമ്പ് പരാതി ലഭിച്ച ഘട്ടത്തില്‍ രഹസ്യാന്വേഷണം നടത്തിയത് വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റ് രണ്ടിന്റെ നേതൃത്വത്തിലാണ്.
ഇതു പരിഗണിച്ചും സംസ്ഥാനമാകെ പ്രവര്‍ത്തനപരിധിയുണ്ട് എന്നതു കണക്കിലെടുത്തുമാണ് ഇതേ യൂണിറ്റിനു തന്നെ അന്വേഷണച്ചുമതല കൈമാറിയിട്ടുള്ളത്. സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന ഏതാണ്ട് 280 പേര്‍ക്കാണ് പുനര്‍ജനി പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കിയത്. ഇതില്‍ 37 വീടുകള്‍ വിദേശമലയാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മുഖേന നിര്‍മ്മിച്ചവയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates