കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചു, മുട്ടുകുത്തി നിര്‍ത്തിച്ചു; മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ചവര്‍ക്കെതിരെ കേസ്

കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു കേസിനസ്പദമായ സംഭവം ഉണ്ടാകുന്നത്
Case filed against those who attacked tourists in Munnar
കൗശിക്. സുരേന്ദ്രന്‍. അരുണ്‍ സൂര്യ
Updated on
1 min read

മൂന്നാര്‍: വാഹനം സൈഡ് കൊടുക്കുന്നതുമായി സംബന്ധിച്ച തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികളായ വിനോദസഞ്ചാരികളെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്. ആറ്റുകാട് സ്വദേശികളായ കൗശിക്. സുരേന്ദ്രന്‍. അരുണ്‍ സൂര്യ. എന്നിവര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Case filed against those who attacked tourists in Munnar
ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല; വികാരാധീനനായി മോഹന്‍ലാല്‍

കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു കേസിനസ്പദമായ സംഭവം ഉണ്ടാകുന്നത്. തമിഴ്‌നാട് തൃച്ചിയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുന്ന 9 വിദ്യാര്‍ഥികളാണ് മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയത്. ഇവര്‍ പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടം കാണാന്‍ പോകും വഴി ആറ്റുകാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ല എന്ന കാരണം കൊണ്ട് വാക്ക് തര്‍ക്കം ഉണ്ടാവുകയും. തുടര്‍ന്ന് സഞ്ചാരികളായ വിദ്യാര്‍ത്ഥികളെ കല്ലുകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തൃച്ചി സ്വദേശികളായ അരവിന്ദ്. ഗുണശീലന്‍ എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലാണ്.

Case filed against those who attacked tourists in Munnar
ആഗോള അയ്യപ്പസംഗമം നടത്തിയതിലൂടെ ആഗോളതലത്തിലെ വലിയൊരു കള്ളത്തരം കണ്ടുപിടിക്കാനായി; ഐശ്വര്യമെന്ന് വെള്ളാപ്പള്ളി

സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനവും തല്ലി തകര്‍ത്തു. കൂടാതെ സഞ്ചാരികളെ മര്‍ദ്ദിച്ചു ലയത്തിന്റെ വരാന്തയില്‍ മുട്ടുകുത്തി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ എത്തിയാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വിനോദസഞ്ചാരികളെ തല്ലുന്ന ദൃശ്യങ്ങള്‍ ഇവിടുത്തെ ഒരു സ്ത്രീ തൊഴിലാളിയാണ് മൊബൈലില്‍ പകര്‍ത്തിയത്.

മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആക്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മൂന്നാര്‍ ഡിവൈഎസ്പി മൂന്നാര്‍ ഡിവൈഎസ്പി എസ് ചന്ദ്രകുമാര്‍ വ്യക്തമാക്കി. മൂന്നാര്‍ എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Summary

Case filed against those who attacked tourists in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com