'1979ല്‍ അവര്‍ ജനിച്ചിട്ടില്ല'; കെപി ഉദയഭാനുവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

Sreenadevi Kunjamma
ശ്രീനാദേവി കുഞ്ഞമ്മ
Edited By:
Updated on: 
1 min read

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസ് കേസ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്റെ പരാതിയില്‍ അടൂര്‍ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Sreenadevi Kunjamma
'ഞാൻ ട്രാവൽ ഏജന്റല്ല'; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി

സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു കെ പി ഉദയഭാനുവിന്റെ പരാതി. പൊതുപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്.

തന്റെ വ്യക്തിജീവിതത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കെപി ഉദയഭാനു പ്രതികരിച്ചു. 1979ല്‍ താന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ശ്രീനാദേവി ജനിച്ചിട്ടുപോലുമില്ലെന്നും അന്നത്തെ കാര്യങ്ങള്‍ നേരിട്ടറിയാമെന്ന തരത്തില്‍ അവര്‍ പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. തന്റെ പൊതുജീവിതവും വ്യക്തിജീവിതവും നാട്ടിലെ എല്ലാവര്‍ക്കും അറിയാമെന്നും ഉദയഭാനു പറഞ്ഞു. വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കുന്ന പാര്‍ട്ടിയാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sreenadevi Kunjamma
'ഞാൻ ട്രാവൽ ഏജന്റല്ല'; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി
Sreenadevi Kunjamma
സ്കൂൾ വിദ്യാർഥികളിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നു: നിയമസഭയിൽ കണക്കുകൾ നിരത്തി സർക്കാർ; 'അക്ഷരം ആരോഗ്യം' പദ്ധതിയുമായി വിപുലമായ പ്രതിരോധം
Summary

'They weren't born in 1979'; Case registered against Sreenadevi Kunjamma following a complaint by KP Udayabhanu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com