'വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലും'; വിദ്വേഷ പരാമര്‍ശത്തില്‍ ടിജി മോഹന്‍ദാസിനെതിരെ കേസ്; കലാപാഹ്വാനം, അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി. ടി.ടി.ജിസ്മോന്റെ പരാതിയിലാണ് നടപടി.
tg mohandas
ടിജി മോഹന്‍ദാസ്
Edited By:
Updated on
1 min read

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ കേസ് എടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍, വ്യക്തി അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി. ടി.ടി.ജിസ്മോന്റെ പരാതിയിലാണ് നടപടി.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്ന് മോഹന്‍ദാസ് വിഡിയോയില്‍ പറഞ്ഞതാണ് വിവാദമായത്. 'എനിക്ക് ഈ സാഹചര്യം കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും...'എന്നായിരുന്നു വിഡിയോയില്‍ മോഹന്‍ദാസ് പറഞ്ഞത്.

വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മോഹന്‍ദാസിന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. മോഹന്‍ദാസിനെതിരെ കേസ്് എടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, പ്രസ്താവനങ്ങൾ വിവാദമായതിനു പിന്നാലെ മോഹൻദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തി. ‘‘അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടിജി മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ല. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ല’’– ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞു.

tg mohandas
ഫ്രൈഡ് റൈസും മുട്ട ബിരിയാണിയും ഇല്ല; സ്‌കൂളില്‍ വീണ്ടും ചോറും കറിയും; മെനു പരിഷ്‌കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി
tg mohandas
പരമാവധി വേഗം 50കിലോമീറ്റര്‍, ബസ് സഞ്ചരിച്ചത് 130ല്‍; കുറ്റിപ്പുറം അപകടത്തില്‍ വില്ലനായത് സ്പീഡ്
tg mohandas
സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

Case registered against TG Mohandas over hate speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com