

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടര്‍ക്ക് പണംനല്‍കിയെന്ന പരാതിയില്‍ ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥയായ കലക്ടര്‍ പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴി രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാക്ക് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ്് സി ബാലന്‍, ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍എംആര്‍ റസാക്ക്, എന്നിവര്‍ പരാതി നല്‍കിയിരുന്നു. ഇവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന ബിജെപി. നേതാവും പാലക്കാട് നഗരസഭാ മുന്‍ അധ്യക്ഷയുമായ പ്രമീളാശശിധരന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എന്‍ വിനേഷ്, റിനില്‍, മുഹമ്മദ് ഷാ, മേഘ, വിമോദ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
അതേസമയം, പണം ലഭിച്ചെന്ന് പരാതിയില്‍പ്പറയുന്ന കണ്ണാടി തരുവക്കുറുശ്ശി പടിഞ്ഞാമുറി നാകുണ്ണിനിവാസില്‍ ദേവു, മകന്‍ പ്രകാശന്‍ എന്നിവര്‍ മൊഴിനല്‍കാനെത്തിയില്ല. മൊഴികളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കകം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറും. നേരത്തേ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates