'നിലവിളക്കിന് മുമ്പില്‍ ചെരിപ്പ്, എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല'; ഐഎം വിജയന് നേരെ ജാതി അധിക്ഷേപം

നിലവിളക്കിന് മുമ്പില്‍ ചെരിപ്പ്, ഇവനൊക്കെ അറിവ് കൂടിപ്പോയതുകൊണ്ടാണ്, തേങ്ങ പത്തരച്ചാലും താളല്ലേ കറി, എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല, എന്നിങ്ങനെയാണ് കമന്റുകള്‍.
Caste abuse against I M Vijayan
ഒരു ഓണ്‍ലൈന്‍ ചാനല്‍ പങ്കുവെച്ച വിഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുകള്‍.Screen grab
Updated on
1 min read

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനെതിരെ സോഷ്യല്‍ മീഡിയ അധിക്ഷേപം. മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങില് നിലവിളക്കിന് മുമ്പില്‍ ചെരുപ്പ് ധരിച്ച് നില്‍ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുകള്‍. വംശീയവും ജാതീയവും ആയ കമന്റുകളാണ് ഇതിന് താഴെയുള്ളത്.

ഒരു ഓണ്‍ലൈന്‍ ചാനല്‍ പങ്കുവെച്ച വിഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുകള്‍. വിളക്കിനടുത്ത് വെച്ച പഴവും മുന്തിരിയും ഒരു കുട്ടിക്ക് എടുത്തുകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതിന് താഴെയാണ് കമന്റുകള്‍.

നിലവിളക്കിന് മുമ്പില്‍ ചെരിപ്പ്, ഇവനൊക്കെ അറിവ് കൂടിപ്പോയതുകൊണ്ടാണ്, തേങ്ങ പത്തരച്ചാലും താളല്ലേ കറി, എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല, എന്നിങ്ങനെയാണ് കമന്റുകള്‍.

ഐ എം വിജയനെ പിന്തുണച്ചും ആളുകള്‍ എത്തി. ഐ എം വിജയന്‍ കുനിഞ്ഞ് പഴങ്ങള്‍ എടുക്കുന്നത് എങ്ങനെയാണ് അപമര്യാദയാകുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. കാമറയുടെ ആങ്കിള്‍ ശരിയല്ലാത്തതുകൊണ്ടാണ് അത്തരത്തില്‍ തോന്നുന്നത് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. നിറത്തെ അധിക്ഷേപിച്ചുകൊണ്ടും കമന്റുകള്‍ നിറയുന്നുണ്ട്. ജൂലൈ അഞ്ചിനാണ് ഐഎം വിജയന്റെ മകന്‍ ആരോമല്‍ വിവാഹിതനായത്. റോമി വിക്ടോറിയ ഹെബറാണ് വധു. സിനിമാ കായിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Caste abuse against I M Vijayan
പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണ് മാറ്റാന്‍ 20 ന് ഉത്തരവ് ഇറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല: മുഖ്യമന്ത്രി
Caste abuse against I M Vijayan
തകര്‍ത്ത കാര്‍ നന്നാക്കുമെന്ന വാഗ്ദാനം സിപിഎം പാലിച്ചില്ല; സിഐടിയുക്കാരനായ ഡ്രൈവര്‍ക്ക് സാമ്പത്തിക സഹായവുമായി ഇഡി
Caste abuse against I M Vijayan
തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
Summary

Caste abuse against I M Vijayan. "A video of him standing with footwear on in front of the traditional oil lamp (nilavilakku) during his son Aromal's wedding ceremony was circulating on social media. Abusive comments were left under this video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com