'കേരളത്തില്‍ ജാതി ബോധം വര്‍ധിക്കുന്നു; ഭയം കൂട്ടിക്കലര്‍ത്തി മതം കുത്തിവെക്കുന്നു'

'ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, മാത്രമേ അവര്‍ക്ക് രാഷ്ട്രീയ ബോധമുണ്ടെന്ന് പറയാന്‍ കഴിയൂ'
Paul Zacharia
സക്കറിയ ചിത്രം: ബി പി ദീപു/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Edited By:
Updated on
1 min read

തിരുവനന്തപുരം: കേരളത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിബോധം വര്‍ധിച്ചുവരികയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സക്കറിയ. ഹിന്ദു വ്യവസ്ഥിതിയില്‍ നിന്നാണ് സംസ്ഥാനത്ത് ഇരു രൂപപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ അടിസ്ഥാന മാതൃക ഹിന്ദു മോഡലാണ്. അടിസ്ഥാനപരമായി, ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു ഹിന്ദു സാമൂഹിക പാരമ്പര്യമാണുള്ളത്. പോള്‍ സക്കറിയ പറയുന്നു.

Paul Zacharia
കേരളത്തില്‍ ബിജെപി ഭരണം വരുമോ?; സിപിഎം പിന്തുടരുന്നത് 'വൈറ്റ് കോളര്‍' രാഷ്ട്രീയം; തുറന്നു പറഞ്ഞ് സക്കറിയ

ഹിന്ദു മാതൃക പിന്തുടര്‍ന്ന്, ഉന്നതര്‍ എന്ന വിഭാഗത്തില്‍ ഇടംപിടിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ശ്രമിക്കുന്നു. അവസരവാദവും, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെങ്കിലുമൊരിക്കല്‍ തങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുമെന്ന ചിന്തയും ചേര്‍ന്നാണ് 'ക്രിസംഘികള്‍' എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്നും സക്കറിയ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ സ്‌കൂളുകളില്‍ കുട്ടികളില്‍ വര്‍ഗീയ ചിന്തകള്‍ കുത്തിവെക്കുന്ന പ്രവണത സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊന്ന് കേരളത്തില്‍ നടക്കുന്നില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. മൊബൈല്‍ ഫോണുകളുടെ സ്വാധീനമാണ് അതിനു കാരണം. ഒരു വര്‍ഗീയവാദി എന്തുതന്നെ പറഞ്ഞാലും, അതിനെ മറികടക്കാന്‍ മൊബൈല്‍ ഫോണിലൂടെ അവര്‍ക്ക് സാധിക്കുന്നു.

അതുകൊണ്ടാണ് വര്‍ഗീയ ആശയങ്ങള്‍ കുത്തിവെക്കാന്‍ ശ്രമിച്ചാലും കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നത്. അതേസമയം കുട്ടികള്‍ക്ക് കാര്യമായ രാഷ്ട്രീയ ബോധമുണ്ടെന്ന് തോന്നുന്നില്ലെന്നും സക്കറിയ പറഞ്ഞു. അവര്‍ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, മാത്രമേ അവര്‍ക്ക് രാഷ്ട്രീയ ബോധമുണ്ടെന്ന് പറയാന്‍ കഴിയൂവെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു. ഭയം കൂട്ടിക്കലര്‍ത്തിയാണ് മതം കുത്തിവെക്കുന്നത്. മരണം, പിശാച്, നരകം, എരിയുന്ന തീ, ദൈവത്തിന്റെ ശിക്ഷ തുടങ്ങിയവയെല്ലാം കൂട്ടിക്കലര്‍ത്തിയാണ് മതം കയറ്റിവിട്ടിരുന്നതെന്നും സക്കറിയ പറഞ്ഞു.

Paul Zacharia
'മലയാളികള്‍ കപട സദാചാരവാദികള്‍; മാധ്യമങ്ങളില്‍ വരുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു'
Paul Zacharia
കണ്ണൂരും തിരുവനന്തപുരവും ഉൾപ്പെടെ ആറ് ജില്ലകളിൽ അഴിച്ചുപണിക്ക് സിപിഎം: ജില്ലാ സെക്രട്ടറിമാർ മാറിയേക്കും
Paul Zacharia
കേരള സർവകലാശാല വിദ്യാർഥി പെരുമാറ്റച്ചട്ടത്തിനെതിരെ പ്രതിഷേധം ശക്തം; കരട് മാത്രമെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും രജിസ്ട്രാർ
Summary

Paul Zacharia says that , Caste consciousness is increasing in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com