മിണ്ടാപ്രാണികളോട് കൊടുംക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; ജഡം പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത്

കണ്ണൂരില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു 
കഴുത്ത് അറുത്ത് മാറ്റിയ നിലയില്‍ പൂച്ചക്കുഞ്ഞുങ്ങളുടെ ജഡം
കഴുത്ത് അറുത്ത് മാറ്റിയ നിലയില്‍ പൂച്ചക്കുഞ്ഞുങ്ങളുടെ ജഡം
Updated on: 
1 min read

കണ്ണൂര്‍: മിണ്ടാപ്രാണികളോട് വീണ്ടും കൊടുംക്രൂരത. കണ്ണൂര്‍ മാത്തിലിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു. തലയറുത്തി മാറ്റിയ പൂച്ചക്കുഞ്ഞങ്ങളുടെ ജഡം മാത്തില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ടിവി ചന്ദ്രന്റെ വീട്ടുപടിക്കല്‍ തള്ളി. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. 

കഴുത്ത് അറുത്ത് മാറ്റിയ നിലയില്‍ പൂച്ചക്കുഞ്ഞുങ്ങളുടെ ജഡങ്ങള്‍
 

ഇന്ന് പൂലര്‍ച്ചെ 5.45 ഓടെയാണ് പൂച്ചകുഞ്ഞുങ്ങളുടെ ജഡം വീട്ടുവരാന്തയിലെ മാറ്റില്‍ കണ്ടത്. രണ്ട് പൂച്ചകളുടെ ജഡം സമാനമായ രീതിയില്‍ വീട്ടുവളപ്പിലും കണ്ടെത്തി. ആരോ ബോധപൂര്‍വം ചെയ്തതെന്നാണ് ചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത്. അടുത്ത കാലത്തായി സമീപവാസികള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ വെറ്റിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

oj janeesh
Widow Pension Fraud Malappuram
Pinarayi Vijayan
Rajeev Chandrasekhar, VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com