കുട്ടിക്കാലത്ത് തലയ്ക്ക് പരിക്കേറ്റത് മസ്തിഷ്‌ക രക്തസ്രാവത്തിന് കാരണമാകാം; പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സിബിഐ

കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് റിപ്പോര്‍ട്ട്.
CBI says there is nothing unusual in the death of the girl in the police quarters
പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സിബിഐ
Updated on
1 min read

തിരുവനന്തപുരം: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ 13 വയസ്സുള്ള പെണ്‍കുട്ടി മരിച്ച കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം പോക്സോ കോടതിയില്‍ ഹാജരാക്കി. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിരിക്കാമെന്ന് പൊലീസ് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്ന് സിബിഐ പറയുന്നു

2023 മാര്‍ച്ച് 29നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കുളിമുറിയില്‍ ബോധരഹിതയായി കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ ഒന്നിന് കുട്ടി മരിച്ചു. ഈ കേസിലാണ് സിബിഐ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ തര്‍ക്കം ഉണ്ടെങ്കില്‍ അക്കാര്യം മാതാപിതാക്കള്‍ക്കു കോടതിയില്‍ ഉന്നയിക്കാം.

CBI says there is nothing unusual in the death of the girl in the police quarters
ജാനകിയുടെ പേര് മാറ്റാന്‍ നിര്‍മാതാക്കള്‍; പണിമുടക്കില്‍ കയ്യാങ്കളി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മ്യൂസിയം പൊലീസ് ആദ്യം അന്വേഷിച്ച കേസില്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരായായിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. 75 സാക്ഷികളെ ചോദ്യം ചെയ്തിട്ടും ഒരു തെളിവും പൊലീസിനു ലഭിച്ചില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും തെളിവ് ലഭിക്കാതെ വന്നതോടെ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയും കേസ് സിബിഐക്കു വിടുകയുമായിരുന്നു.

CBI says there is nothing unusual in the death of the girl in the police quarters
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദേശം

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ക്വാര്‍ട്ടേഴ്സിലെ ജീവനക്കാര്‍, അയല്‍വാസികള്‍, മുന്‍ താമസക്കാര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികള്‍ തുടങ്ങി 210 സാക്ഷികളെ വിസ്തരിച്ചു. സംശയം തോന്നിയ 9 പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പീഡനം സംബന്ധിച്ച് തെളിവൊന്നും കിട്ടിയില്ല. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ട് വീണ്ടും പരിശോധിച്ചു. പെണ്‍കുട്ടിക്ക് കുട്ടിക്കാലത്ത് തലയ്ക്ക് പരുക്ക് പറ്റിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ കുട്ടികളില്‍ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനെ ലൈംഗികപീഡനത്തിന് ഇരയായി എന്ന് കരുതാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Summary

The CBI investigation report into the death of a 13-year-old girl in Thiruvananthapuram police quarters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com