

തൃശൂർ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നല്‍കിയുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് തൃശൂർ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. താൻ ഈ വിഷയം മുൻപ് രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2022 ഏപ്രില്‍ 6 ന് രാജ്യസഭയില്‍ മലയാള ഭാഷയില്‍ ആനക്കടത്തുമായി ബന്ധപ്പെട്ട് നാല് മിനിറ്റോളം താന്‍ വിഷയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവ് ആവശ്യപ്പെട്ടത് അനുസരിച്ച് പാറമേക്കാവ് ദേവസ്വം അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ മന്ത്രിയുടെ ഓഫീസിലെത്തിച്ചു. 2022 ലെ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിന്റെ അറിയിപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചുവെന്നും സുരേഷ് ഗോപി പത്രസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താനും ആനപ്രേമിയാണെന്നും ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് യുക്തിസഹമായ നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആനകളില്ലാതെ പൂരം നടത്താന്‍ പറ്റില്ല. വിഷയത്തില്‍ ബിഹാറില്‍ നിന്നുള്ള ആര്‍ജെഡി എംപി മാരും തനിക്ക് പിന്തുണ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates