

തൃശൂർ; മാലമോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 17 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. ചാലക്കുടി വരന്തരപ്പിള്ളി കരുവാപ്പടി സ്വദേശി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്. വഴിയിലൂടെ പോവുകയായിരുന്ന യുവതിയുടെ മാലപൊട്ടിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രണ്ടു ബൈക്കുകളിലായാണ് സനോജും സംഘവും എത്തിയത്. സ്ഥലവിവരങ്ങൾ ചോദിച്ചറിയാനെന്ന ഭാവേന ക്ഷീര കർഷക സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ അടുത്തേക്ക് എത്തിയ സംഘം മാല ബലമായി പൊട്ടിച്ചെടുക്കുകയും ബൈക്കിൽ കടന്നുകളയുമായിരുന്നു. കേസിൽ പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ സനോജ് വിവിധ ഇടങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.
തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ ഐ പി എസിന്റെ നിർദേശാനുസരണം ബൈക്കിലെത്തി മാല മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനിടയിലാണ് സനോജ് കുടുങ്ങിയത്. ചാലക്കുടി ഡിവൈഎസ് പി ടിഎസ് സിനോജും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയ സംഘത്തിൽ വെള്ളിക്കുളങ്ങര സബ്ബ് ഇൻസ്പെക്ടർ ജെയ്സൻ ജെ, പി ആർ ഡേവീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും ഉണ്ടായിരുന്നു. പിടിയിലായ സനോജിനെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
