police
ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍പ്രതീകാത്മക ചിത്രം

ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍

പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
Published on

കൊച്ചി: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളാണ് പിടിയിലായത്. ഇതോടെ ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പില്‍ നാലു പ്രതികളും പൊലീസ് പിടിയിലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഘത്തിലുണ്ടായിരുന്ന അസം സ്വദേശി അബ്ദുള്‍ സലാമിനെ നേരത്തെ പിടികൂടിയിരുന്നു. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്.

പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് നേരത്തെ പിടിയിലായ അബ്ദുൾ സലാം. ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മറ്റു പ്രതികൾ കടന്നു കളയുകയായിരുന്നു. നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റിയത്.

വ്യാജ സ്വര്‍ണം കൈമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്വർണ തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് മനസിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com