'ഓരോരുത്തര്‍ ഓരോരുത്തര്‍ക്കു വേണ്ടി നടത്തുന്ന സര്‍വേ, എന്‍റെ പേരില്ലാത്തതില്‍ സന്തോഷം'; പ്രതികരിച്ച് ചെന്നിത്തല

പാര്‍ട്ടി തെരഞ്ഞെടുപ്പ് സര്‍വേ നടത്തുന്നില്ലെന്നും യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും ചെന്നിത്തല പറഞ്ഞു.
Chennithala
ചെന്നിത്തല
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച എന്‍ഡിടിവി സര്‍വ്വേയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നതെന്നും സര്‍വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ഡിടിവി സര്‍വേയില്‍ ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ ചെന്നിത്തലയുടെ പേരില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. ഓരോരുത്തര്‍ ഓരോരുത്തര്‍ക്കു വേണ്ടി നടത്തുന്ന സര്‍വേയാണ് ഇതെല്ലാമെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി തെരഞ്ഞെടുപ്പ് സര്‍വേ നടത്തുന്നില്ലെന്നും യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എന്‍ഡിടിവി വോട്ട് വൈബ് സര്‍വ്വേ ഫലം. 50% അധികം ജനങ്ങള്‍ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ്. മോശം എന്ന് പറയുന്നത് 20 ശതമാനം പേരും.

Chennithala
'മലപ്പുറത്തെ ലീഗ് ജനപ്രതിനിധികളില്‍ 153 പേര്‍ അമുസ്ലീങ്ങള്‍'; കണക്കുകളുമായി വിഎസ് ജോയ്

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് പറയുന്ന സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സീശനാണെന്നും പറയുന്നു. മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യത്തിന് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. 22.4% പേര്‍ വിഡി സതീശനെ പിന്തുണച്ചപ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സര്‍വ്വേ ഫലത്തില്‍ പറയുന്നത്. എല്‍ഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സര്‍വ്വേയില്‍ പറയുന്നു.

Chennithala
'പി വി അന്‍വര്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്ത് പാര്‍ട്ടിയില്‍ കയറി'; ആഞ്ഞടിച്ച് തൃണമൂല്‍ സംസ്ഥാന നേതൃത്വം
Summary

Ramesh Chennithala on NDTV Survey: 'It's a pleasure to be anonymous, the survey is being conducted by some people who have no job'; Chennithala responds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com