മുതിര്‍ന്ന ബിജെപി നേതാവ്‌ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Chettoor balakrishnan passes away
ചേറ്റൂര്‍ ബാലകൃഷ്ണന്‍
Updated on
1 min read

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

Chettoor balakrishnan passes away
തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം, കേരള ഗ്രാമീണ ബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മറ്റി അംഗം, ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ്, പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പിടിഎ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.

ഭാര്യ: പത്മാവതി ടീച്ചർ. മക്കൾ: സി.ബി. ബിനോജ് (അധ്യാപകൻ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ), സി.ബി. അനൂപ്. മരുമകൾ ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളജ് കോഴിക്കോട്). സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ.

Chettoor balakrishnan passes away
ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

Chettoor balakrishnan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com