ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി

ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കം മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു
pinarayi vijayan
pinarayi vijayanടി പി സൂരജ് / എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കം മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

pinarayi vijayan
പനിയിൽ വിറച്ച് കേരളം; ഈ മാസം പത്ത് ദിവസത്തിനുള്ളിൽ ആറ് പനി മരണം

മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തേയും അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോയത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്.

pinarayi vijayan
തീവ്ര ന്യൂനമര്‍ദം; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായിൽ എത്തിയിരുന്നു. അവിടെ മകനും കുടംബത്തിനുമൊപ്പം ഒരു ദിവസം ചെലവഴിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Summary

Chief Minister Pinarayi Vijayan, who had gone abroad for treatment, has returned. The Chief Minister reached Thiruvananthapuram around 3:30 am.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com