'ഞങ്ങള്‍ക്കാകാം, നിങ്ങള്‍ക്ക് പാടില്ല'; സാമ്പത്തികമായി ഞെരുക്കി കേരളത്തെ ഇല്ലാതാക്കാൻ ശ്രമം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ പത്തുലക്ഷത്തിലധികം അവസരങ്ങൾ ഒഴിച്ചിട്ടിരിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു മേൽ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സാമ്പത്തികമായി ഞെരുക്കി കേരളത്തെ ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. റവന്യൂ ഗ്രാന്റ് 7,500 കോടി രൂപ വെട്ടിക്കുറച്ചു. 12,000 കോടി ജിഎസ്ടി കുടിശിക ലഭിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പുമായി മുന്നോട്ടുപോകുന്നു. ഞങ്ങള്‍ക്കാകാം, നിങ്ങള്‍ക്ക് പാടില്ല എന്നതാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് എകെജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറലിസത്തിൻ്റെ കടക്കൽ കത്തിവയ്ക്കുന്ന സമീപനം കേന്ദ്രം തുടരുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നു. സംസ്ഥാനങ്ങളുടെ മേൽ വലിയ തോതിൽ കടന്നു കയറ്റം നടത്തുന്നു. സംസ്ഥാനങ്ങളുടെ പരിമിതമായ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്രം നടത്തുകയാണ്. 

സംസ്ഥാനത്തിന്റെ വികസന പ്രക്രിയകൾക്ക് കേന്ദ്രം തടസം സൃഷ്ടിക്കുന്നു.  കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് വരുത്തി.വായ്പ എടുക്കാനുള്ള അവകാശം വലിയ രീതിയിൽ വെട്ടിക്കുറക്കുന്നു. കേന്ദ്ര വിഹിതത്തിൽ കുറവ് വരുത്തി.വായ്പ എടുക്കാനുള്ള അവകാശം വെട്ടിക്കുറക്കുന്നു. കിഫ്ബി പോലുള്ളവയിലൂടെ നാടിന് സഹായമുണ്ടാകരുതെന്ന നില സ്വീകരിക്കുന്നു.

കേന്ദ്ര സർക്കാർ പത്തുലക്ഷത്തിലധികം അവസരങ്ങൾ ഒഴിച്ചിട്ടിരിക്കുന്നു. തൊഴിൽ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന് മങ്ങലേൽക്കും വിധമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു.ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.

ഹീനമായ ജാതിബോധം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നു. സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി തീണ്ടാത്ത സർവീസ് മേഖലയാണ് പിഎസ്‌സി.  ജീവനക്കാരും ഇക്കാര്യത്തിൽ മാതൃകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് പിഎസ്‌സിയിൽ വിശ്വാസമുണ്ട്. ആ വിശ്വാസം നിലനിർത്താൻ തുടർന്നും നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com