

കൊച്ചി; സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ തന്റെ ജീവിതം നശിപ്പിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചീഫ് സെക്രട്ടറി, ഡിജിപി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ തന്റെ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം എന്നുമായിരുന്നു ഹർജി. അടിസ്ഥാനമില്ലാത്ത ഹർജി 25,000 രൂപ കോടതി ചെലവ് സഹിതം തള്ളുകയായിരുന്നു.
തിരുവനന്തപുരം കിഴുവിലം സ്വദേശിയായ ആസിഫ് ആസാദാണ് ഹർജി നൽകിയത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ല എന്നു കണ്ടെത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ലോ സെക്രട്ടറി, ഡിജിപി, എഡിജിപി തുടങ്ങിയ 38 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
മറ്റ് ഉദ്യോഗസ്ഥരെ സ്വീധീനിച്ച് ഇവർ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചെന്നും സർക്കാരിന്റെ സുരക്ഷാ രേഖകളിൽ തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ അടിസ്ഥാനമില്ലാത്ത ഹർജി നൽകാനും സംവിധാനത്തെ ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോടതിച്ചെലവ് ഇനത്തിൽ 25,000 രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി വിധിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates