കൊട്ടിയൂരിൽ കുട്ടി ഒഴുക്കിൽപ്പെട്ടു; രക്ഷകരായി യുവാക്കൾ (വിഡിയോ)

ക്ഷേത്രത്തിൽ ഉത്സവത്തിനെത്തി പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
Child swept away in the bavali river
കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തുന്നു (Kottiyoor)
Updated on
1 min read

കണ്ണൂർ: കൊട്ടിയൂരിൽ (Kottiyoor) ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തി. ക്ഷേത്രത്തിൽ ഉത്സവത്തിനെത്തി പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിലവിളി കേട്ട് സമീപത്തെ പാർക്കിങ് സ്ഥലത്തുണ്ടായിരുന്ന യുവാക്കളാണ് പുഴയിലിറങ്ങി കുട്ടിയെ രക്ഷിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവും തുടങ്ങിയതോടെ നിരവധി പേരാണ് ​ദർശനത്തിനെത്തുന്നത്. പുഴയിൽ കുളിച്ച ശേഷമാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോകുക. കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com