ചിറ്റയം ​ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

നടപടി നേരിട്ട് സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ട എപി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി
Chittayam Gopakumar speaking at the CPI Pathanamthitta district conference
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസാരിക്കുന്ന ചിറ്റയം ​ഗോപകുമാർ (Chittayam Gopakumar)facebook
Updated on
1 min read

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ​ഗോപകുമാർ എംഎൽഎയെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ചിറ്റയത്തെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. വിഭാ​​ഗീയത രൂക്ഷമായ ജില്ലയിൽ സമവായമെന്ന നിലയിലാണ് ചിറ്റയം സെക്രട്ടറി സ്ഥാനത്തെത്തിയത്.

നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ട എപി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. 45 അം​ഗങ്ങളുള്ള ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Chittayam Gopakumar speaking at the CPI Pathanamthitta district conference
എഡിജിപി അജിത്ത് കുമാറിനെ രക്ഷിക്കാന്‍ ഇടപെട്ടെന്ന് തെളിഞ്ഞു, മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം: സണ്ണി ജോസഫ്

ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നത്. കൃത്യമായി കാര്യങ്ങൾ നിറവേറ്റും. ജില്ലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ചിറ്റയം പുതിയ സ്ഥാനത്തെക്കുറിച്ച് പ്രതികരിച്ചു.

ജില്ലയിലെ ഒരു വിഭാ​ഗത്തിന്റെ ശക്തമായ എതിർപ്പ് കാര്യമാക്കാതെയാണ് ജയനെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിലാണ് അദ്ദേഹം കമ്മിറ്റിയിൽ തിരിച്ചെത്തിയത്. പാർട്ടി നടപടിയെടുത്തപ്പോൾ ഏറെ വിഷമിച്ചെന്നും തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ജയൻ വ്യക്തമാക്കി.

Chittayam Gopakumar speaking at the CPI Pathanamthitta district conference
'കൊന്നിട്ടും തീരാത്ത പകയാണ് ലീ​ഗിന്, കടന്നൽ കുത്തിയിട്ടാണോ മോഹനൻ്റെ തലയോട്ടി പിളർന്നത്' (വിഡിയോ)
Summary

Chittayam Gopakumar was appointed as the secretary by consensus in a district where divisiveness was at its peak. AP Jayan, who was removed from the post of district secretary, returned to the district committee.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com