കേരളത്തില്‍ വേരുറപ്പിക്കാന്‍ സിജെപി; ഇന്ന് കൊച്ചിയില്‍ പൊതുസമ്മേളനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രഖ്യാപനം
CJP aims to establish a foothold in Kerala; public meeting in Kochi today.
ഡല്‍ഹിയിലെ സിജെപി പ്രതിഷേധം A.SureshKumar
Edited By:
Updated on: 
1 min read

കൊച്ചി: കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവില്‍ നിര്‍ണായകമാകും.

എല്ലാ ജില്ലകളിലും സിജെപി ഘടകങ്ങള്‍ വൈകാതെ നിലവില്‍ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളില്‍ ഗൗരവപൂര്‍ണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം.

ദക്ഷിണ മേഖലാ ഇന്‍ ചാര്‍ജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാന്‍, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിന്‍ നോബിള്‍ എന്നിവരാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രഖ്യാപനം.ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് ആഹ്വനം.മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്.

CJP aims to establish a foothold in Kerala; public meeting in Kochi today.
മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര്; ഗ്യാനേഷ് കുമാര്‍ എന്തുകൊണ്ട് കേരളം വിട്ടു?
CJP aims to establish a foothold in Kerala; public meeting in Kochi today.
'നീ പോ മോനേ വിജയാ', പിണറായിക്കെതിരെ വീണ്ടും രേവന്ത് റെഡ്ഡി
CJP aims to establish a foothold in Kerala; public meeting in Kochi today.
യുഡിഎഫ് ജയം തുടരുമോ? 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ
Summary

CJP aims to establish a foothold in Kerala; public meeting in Kochi today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com