മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര്; ഗ്യാനേഷ് കുമാര്‍ എന്തുകൊണ്ട് കേരളം വിട്ടു?

ആരാണ് ഗ്യാനേഷ് കുമാര്‍? തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പൂര്‍വാശ്രമം എന്ത്?
Gyanesh Kumar
​ഗ്യാനേഷ് കുമാർ
Edited By:
Updated on: 
2 min read

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷിന്റെ പൂര്‍വകാല പ്രവൃത്തികള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആരാണ് ഗ്യാനേഷ് കുമാര്‍? തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പൂര്‍വാശ്രമം എന്ത്? എന്ന തലക്കെട്ടിലാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇതില്‍ ഒരു മലേഷ്യന്‍ ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്റെ പേരു വന്നതും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു.

Gyanesh Kumar
'നീ പോ മോനേ വിജയാ', പിണറായിക്കെതിരെ വീണ്ടും രേവന്ത് റെഡ്ഡി

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ്, ഒരു മലേഷ്യന്‍ പ്രോജക്റ്റ് ഓഫീസറുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ വ്യക്തിയാണ് ഗ്യാനേഷ് കുമാര്‍. മലേഷ്യന്‍ ഉദ്യോഗസ്ഥനായ ലീ ബീന്‍ സീനിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറും ഉള്‍പ്പെട്ടിരുന്നുവെന്ന് തോമസ് ഐസക്ക് ഓര്‍മ്മിപ്പിക്കുന്നു. സംസ്ഥാനത്തെ ഒരു റോഡ് പദ്ധതിക്കായി മലേഷ്യന്‍ കമ്പനിയായ PATI-യും 'ഭാഗീരഥ കണ്‍സ്ട്രക്ഷന്‍സും' ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംരംഭമായ PATI-BELന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ലീക്കായിരുന്നു.

2006 നവംബറില്‍, കേരളത്തില്‍ നിന്ന് മടങ്ങിയ ലീ ക്വലാലംപൂരില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ലീയുടെ ആത്മഹത്യാക്കുറിപ്പില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇതില്‍ ഗ്യാനേഷ് കുമാറിന്റെ പേര് പ്രധാനമായും പരാമര്‍ശിക്കപ്പെട്ടിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടതായും കുറിപ്പില്‍ ആരോപിച്ചിരുന്നതായി പറയപ്പെടുന്നു. ഈ ആരോപണങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയും, 2006 ല്‍ തന്നെ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് മാറ്റുകയും ചെയ്തു.

പിന്നീട് ഗ്യാനേഷ് കുമാര്‍ എ കെ ആന്റണിയുടെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2012-ല്‍ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറായി. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗ്യാനേഷ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ വകുപ്പിലേക്ക് മാറി. അവിടെ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് ഒരു സംസ്ഥാനത്തെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബിജെപി ഭരണം കൊണ്ടുവന്നത്. അവിടെയുണ്ടായിരുന്ന കാലയളവ് ബിജെപി സര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഗ്യാനേഷ് കുമാറിനെ സഹായിച്ചുവെന്നും തോമസ് ഐസക്ക് പറയുന്നു.

തുടക്കത്തില്‍ 216 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിരുന്ന റോഡ് നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒടുവില്‍ കുറഞ്ഞത് 330 കോടി രൂപയെങ്കിലും വേണ്ടിവന്നുവെന്ന് തോമസ് ഐസക് പറയുന്നു. കരാറുകാരന് പണം നല്‍കുന്നതിലുണ്ടായ കാലതാമസവും നേരിടേണ്ടിവന്ന പീഡനങ്ങളും ലീയുടെ ആത്മഹത്യയ്ക്ക് കാരണമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കമ്പനിയോട് കാണിച്ച സമീപനത്തിന്റെ ഫലമാണ് ലീയുടെ മരണത്തിന് കാരണമെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെടുന്നു.

ഭൂമി ഏറ്റെടുക്കലിലുണ്ടായ പ്രശ്‌നങ്ങളാണ് പദ്ധതി വൈകാന്‍ പ്രധാന കാരണമായത്. പദ്ധതിയുടെ മന്ദഗതിയിലുള്ള പുരോഗതിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് കരാറുകാരനും പൊതുമരാമത്ത് വകുപ്പും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വകുപ്പിന്റെ അനാസ്ഥ കാരണം മുഴുവന്‍ കുറ്റവും കേരള സര്‍ക്കാരിന്റെ തലയിലായി. പഴയ ഫയലുകള്‍ സാധാരണയായി നശിപ്പിക്കാറുള്ളതിനാല്‍, അന്വേഷണ രേഖകള്‍ വിജിലന്‍സ് വിഭാഗത്തിന്റെ പക്കല്‍ ഇപ്പോഴും ഉണ്ടോ എന്ന് വ്യക്തമല്ല. 20 വര്‍ഷം മുമ്പാണ് ഇത് സംഭവിച്ചത്. ഒരുപക്ഷേ, മലേഷ്യന്‍ കമ്പനിയും കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ടാകില്ല.' തോമസ് ഐസക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'ലീ ബീന്‍ സീനിന്റെ ആത്മഹത്യാക്കുറിപ്പ് ഞാന്‍ നേരിട്ട് വായിച്ചിട്ടില്ല, എന്നാല്‍ കൈക്കൂലി ആരോപണങ്ങളും ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടെന്ന വിവരങ്ങളും അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആരോപണങ്ങളില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരില്‍ ഗ്യാനേഷ് കുമാറും ഉള്‍പ്പെടുന്നു,' തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. മരണശേഷം സംസ്ഥാന വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയെങ്കിലും, അധികാരപരിധി സംബന്ധിച്ച പ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുടെ താല്‍പ്പര്യക്കുറവും കാരണം അത് എവിടെയുമെത്തിയില്ല.

അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് നടിച്ചു. 'വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അത് എവിടെയുമെത്തിയില്ല. അന്ന്, പൊതുജനരോഷം ഉണ്ടായിരുന്നിട്ടും കേസ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തിന് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല.' വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അക്കാലത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയെ ഈ വിവാദം പിടിച്ചുകുലുക്കിയിരുന്നു. ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും കരാറുകാരനുള്ള പണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ലീയുടെ മരണത്തെത്തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

Gyanesh Kumar
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
Gyanesh Kumar
ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ
Gyanesh Kumar
'ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു'
Summary

When Gyanesh Kumar was named accused in a suicide note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

teeka ram meena, gyanesh kumar
ma baby
today top five news
Dr. Thomas Isaac
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com