സ്വര്‍ണ്ണം പൊതിഞ്ഞാല്‍ 50 വര്‍ഷത്തേക്ക് ഒന്നും ചെയ്യേണ്ട; പൊതിയലും പൂശലും വ്യത്യസ്തമെന്ന് വിദഗ്ധന്‍

സ്വര്‍ണ്ണം പൊതിയലിനായി വിജയ് മല്യ 30.3 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും 1,600 കിലോഗ്രാം ചെമ്പും സംഭാവന ചെയ്തിരുന്നു
Senthil Nadhan
Senthil NadhanPhoto | Express
Updated on
2 min read

കൊച്ചി: സ്വര്‍ണം പൊതിഞ്ഞാല്‍ 50 വര്‍ഷത്തേക്ക് പുനര്‍ നിര്‍മ്മാണം വേണ്ടിവരില്ലെന്ന് വിദഗ്ധാഭിപ്രായം. ശബരിമലയില്‍ പൊതിഞ്ഞ സ്വര്‍ണത്തിന് 50 വര്‍ഷം വരെ കാലാവസ്ഥയെ നേരിടാന്‍ കഴിയുമെന്നും, 1999 ല്‍ ശബരിമലയില്‍ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം കൊണ്ടുള്ള പൊതിയല്‍ ജോലിയുടെ ഗുണനിലവാരം വിലയിരുത്താന്‍ നിയോഗിച്ച അമാല്‍ഗേഷന്‍ വിദഗ്ദ്ധന്‍ സെന്തില്‍നാഥന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് സ്വര്‍ണം പൊതിയല്‍ ജോലികള്‍ ചെയ്തതെന്നും സെന്തില്‍നാഥന്‍ വ്യക്തമാക്കി.

Senthil Nadhan
'ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു

സ്വര്‍ണ്ണം പൊതിയലും സ്വര്‍ണ്ണം പൂശലും രണ്ട് വ്യത്യസ്ത രീതികളാണെന്നും സെന്തില്‍നാഥന്‍ പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള ജെഎന്‍ആര്‍ ജ്വല്ലറിയാണ് സ്വര്‍ണം പൊതിയല്‍ പ്രവൃത്തി നടത്തിയത്. പണി പൂര്‍ത്തിയായ ശേഷം ശ്രീകോവിലില്‍ ചോര്‍ച്ച ഉണ്ടായതായി ദേവസ്വം ബോര്‍ഡ് പരാതിപ്പെട്ടപ്പോള്‍ താന്‍ ശബരിമലയിലേക്ക് വന്നിരുന്നു. കേടായ തേക്ക് മരം നീക്കം ചെയ്യുകയും സ്വര്‍ണ്ണ ആവരണം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷം, ഭാവിയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകാതിരിക്കാന്‍ സമഗ്രമായ പരിശോധന നടത്താന്‍ വിജയ് മല്യ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സെന്തില്‍നാഥന്‍ പറഞ്ഞു.

സ്വര്‍ണ്ണം പൊതിയലിനായി വിജയ് മല്യ 30.3 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും 1,600 കിലോഗ്രാം ചെമ്പും സംഭാവന ചെയ്തതായി സെന്തില്‍നാഥന്‍ വ്യക്തമാക്കി. ''സ്വര്‍ണ്ണം 2 മൈക്രോണ്‍ വീതമുള്ള നേര്‍ത്ത ഫോയിലുകളായി പരത്തുന്നു. ഈ ഫോയിലുകളുടെ 160 കഷണങ്ങള്‍ ഏകദേശം 36 ഗ്രാം ഭാരമുള്ളവയാണ്. ഫോയിലുകള്‍ ഒരു പുസ്തകത്തിന്റെ പേജുകളില്‍ സൂക്ഷിക്കുന്നു. പിന്നീട്, ഫോയിലുകള്‍ മെര്‍ക്കുറി ഉപയോഗിച്ച് ഉരുക്കി ചെമ്പ് ഷീറ്റുകളില്‍ പരത്തി സ്വര്‍ണ്ണ-മെര്‍ക്കുറി അമാല്‍ഗം ഉണ്ടാക്കുന്നു.

പിന്നീട് ഷീറ്റുകള്‍ ചൂടാക്കി മെര്‍ക്കുറി ബാഷ്പീകരിക്കപ്പെടുന്നു. ഇതോടെ, ശുദ്ധമായ സ്വര്‍ണ്ണ പാളിയായി മാറുന്നു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒരു ഷീറ്റില്‍ അത്തരം നിരവധി പാളികള്‍ ചേര്‍ക്കുന്നു. ഭക്തര്‍ക്ക് എത്താനോ തൊടാനോ കഴിയാത്ത ഭാഗങ്ങളില്‍ ജെഎന്‍ആര്‍ ജ്വല്ലറി ഏഴ് മുതല്‍ പത്ത് വരെ പാളികള്‍ ഉപയോഗിച്ചു. മേല്‍ക്കൂരയിലും ഭക്തര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലും ഇത് കട്ടിയുള്ളതായിരുന്നു. ''സെന്തില്‍നാഥന്‍ കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ടുതന്നെ 20 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് മങ്ങാന്‍ സാധ്യത വിരളമാണെന്ന് സെന്തില്‍നാഥന്‍ പറയുന്നു. കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ ഉരച്ചിലിനും ഘര്‍ഷണത്തിനും സാധ്യതയുള്ള സ്വര്‍ണ്ണപ്പാളികള്‍ മങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ പടികള്‍ മങ്ങിയിട്ടുണ്ടോ? മേല്‍ക്കൂരയിലെ സ്വര്‍ണ്ണപ്പാളികളുടെ തിളക്കവും നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം ബോര്‍ഡ് പതിവായി ഇതു വൃത്തിയാക്കി വരുന്നുണ്ട്.

Senthil Nadhan
'കോടികളില്‍ മതിമറക്കാനില്ല, ജോലി എന്റെ ചോറ്'; പതിവ് പോലെ കടയിലെത്തി ശരത്, 'ആഗ്നേയന്റെ ഐശ്വര്യം'

ലോഹ ലായനിയെ, വൈദ്യുത പ്രവാഹം ഉപയോഗിച്ച് ഒരു ലോഹത്തിന്റെ ഉപരിതലത്തില്‍ പൂശുന്ന ഇലക്ട്രോകെമിക്കല്‍ പ്രക്രിയയാണ് ഇലക്ട്രോപ്ലേറ്റിങ്. സ്വര്‍ണ്ണം പൂശലുമായി താരതമ്യപ്പെടുത്തുമ്പോള്‍, പരമ്പരാഗത രീതിയായ അമാല്‍ഗമേഷന് കൂടുതല്‍ ഗുണനിലവാരമുണ്ട്. അത് വളരെക്കാലം നിലനില്‍ക്കുമെന്ന് സെന്തില്‍നാഥന്‍ വ്യക്തമാക്കി. 1998-99 കാലഘട്ടത്തില്‍ ദ്വാരപാലകരുടെ സ്വര്‍ണ്ണം പൊതിയലിനായി ഏകദേശം 5 കിലോ സ്വര്‍ണ്ണം ഉപയോഗിച്ചു. എന്നാല്‍ വിഗ്രഹങ്ങള്‍ സ്വര്‍ണ്ണം പൂശാന്‍ 400 ഗ്രാം സ്വര്‍ണ്ണം മാത്രമേ ആവശ്യമായി വന്നുള്ളൂ എന്നും സെന്തില്‍നാഥന്‍ പറയുന്നു.

Summary

Gold cladding and gold plating are two different methods and a structure that has been cladded with gold can withstand weathering for 50 years, said amalgamation expert Senthil Nadhan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com