

തിരുവനന്തപുരം; സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമതീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്.
പരീക്ഷയ്ക്കു മുൻപ് പാഠഭാഗം തീരില്ല
നിലവിൽ ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് നിർദേശം സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന.
മുഴുവൻ പഠിക്കേണ്ട, ഫോക്കസ് ഏരിയ നിശ്ചയിക്കും
സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും.
സംസ്ഥാനത്തെ സ്‌കൂളുകള്‍ കോവിഡ് 19 മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ ഉച്ചവരെ മാത്രമാണ് അധ്യയനം നടക്കുന്നത്. കുട്ടികള്‍ തമ്മില്‍ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ നീട്ടുന്ന കാര്യം തീരുമാനിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates