തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി കാണുക.
മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. സിപിഎം പാർട്ടി കമ്മിറ്റികൾ ചേരുന്നതിനൊപ്പം സിപിഎം പാർലമെൻററി പാർട്ടി യോഗവും ചേരേണ്ടതുണ്ട്.
അതിന് ശേഷമാകും ഇടത് മുന്നണിയും തുടർന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടിയും യോഗം ചേരുക. പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിന് ശേഷം പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വിശദാംശങ്ങളും തീരുമാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates