സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

മകള്‍ വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡിജിപിയുടെ നിയമോപദേശം
cmrl bribe case
pinarayi vijayan, veena, cmrl casefile
Edited By:
Updated on
1 min read

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇഡി നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയശേഷമാകും തീരുമാനം. വസ്തുതാപരിശോധന നടത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രതികാരമെന്ന ആക്ഷേപം ഉയരാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

cmrl bribe case
മകള്‍ വഴി പിണറായി വിജയന്‍ പണം വാങ്ങിയതിന് തെളിവ്, വീണയ്ക്കും റിയാസിനുമെതിരെയും കേസെടുക്കാം; ഡിജിപിയുടെ നിയമോപദേശം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മാസപ്പടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറിക്ക് സമര്‍പ്പിച്ച നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

സിഎംആര്‍എല്‍- എക്സാലോജിക് പണമിടപാടിലും ഹവാല ആരോപണത്തിലും അന്വേഷണം ആകാമെന്നും, ഏതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു നിയമോപദേശം നല്‍കിയിട്ടുള്ളത്. ഇഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ എഫ്ഐആറിന് മുന്‍പായി വിജിലന്‍സ് തലത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നാണ് എജി വ്യക്തമാക്കിയിട്ടുള്ളത്.

സിഎംആര്‍എല്‍ വീണയ്ക്ക് നല്‍കിയ 3.28 കോടി രൂപ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലി ആണെന്നാണ് ഇഡി ആരോപിക്കുന്നത്. മകള്‍ വഴി പിണറായി വിജയന്‍ കൈക്കൂലി പണം വാങ്ങിയതിന് തെളിവുണ്ടെന്നും, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫ് അലിയും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. പിണറായി വിജയന്റെ മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും കേസെടുക്കാമെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (CMRL) നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.

cmrl bribe case
'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി
cmrl bribe case
കൊച്ചിയിൽ ബ്രസീൽ- ഇന്ത്യ ഫുട്ബോൾ; ബുധനാഴ്ച മെട്രോ പ്രത്യേക സർവീസ്
cmrl bribe case
ഹിറ്റായി പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം
Summary

CMRL financial transaction: Government decision on ED's letter likely today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com