വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ ജൂസ് നല്‍കി പീഡിപ്പിച്ചു; ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെതിരെ യുവതിയുടെ പരാതി

വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്‌സ് ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്നത്.
police
polceപ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ നഴ്‌സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പകല്‍സമയം വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്‌സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്.

police
'ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം'

ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ ഹോം നഴ്‌സ് പകല്‍ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്‌സ് ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു.

police
'അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടിക്കുന്നു', പരാതിയുമായി മക്കള്‍; നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

ഭര്‍ത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Summary

complaint Filed Against Male Nurse for Sexual Assault: Pala sexual assault case involves a businesswoman's complaint against a male home nurse for allegedly assaulting her after sedation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com