മൊബൈലില്‍ അശ്ലീലദൃശ്യം കാണിച്ച് കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; അധ്യാപകനെതിരെ കേസ്

കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
ആരോപണവിധേയനായ അധ്യാപകൻ
ആരോപണവിധേയനായ അധ്യാപകൻടിവി ദൃശ്യം
Updated on: 
1 min read

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ അശ്ലീലദൃശ്യം കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ട്രൈബല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട സ്വദേശി ബാതിഷാനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.

മൂന്നുമാസം മുമ്പാണ് ബാതിഷാന്‍ സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് കുട്ടികളുടെ ശരീരഭാഗങ്ങളില്‍ അധ്യാപകന്‍ സ്പര്‍ശിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നത്.

ആരോപണവിധേയനായ അധ്യാപകൻ
തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പിടികൂടി

രണ്ടു കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതുപ്രകാരം അധ്യാപകനെതിരെ പോക്‌സോ, എസ് സി എസ്ടി അതിക്രമ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളെടുത്തിട്ടുണ്ട്. കുട്ടികള്‍ പരാതി പറഞ്ഞതനുസരിച്ച് വിവരം അറിയിച്ചിട്ടും, വിഷയം ഒതുക്കി തീര്‍ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER