പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇത്തരത്തില്‍ ഗൗരവമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്തുള്ള ഒരു നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു..ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വവുമായി സംസാരിച്ചു..പീരുമേട് എംഎല്‍എഎയും സിപിഐയുടെ മുതിര്‍ന്ന നേതാവുമായ വാഴൂര്‍ സോമന് അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ ഉറച്ച് നില്ക്കുന്നതായി യുവ നടി റിനി ആന്‍ ജോര്‍ജ്. ആരോപണവിധേയനായ നേതാവിന് ഇപ്പോഴും ഹു കെയേര്‍സ് എന്ന മനോഭാവമാണ്. ഇത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്. പ്രതികരണത്തിന് ശേഷം പല പേരുകള്‍ പറഞ്ഞ് അധിഷേപിക്കുന്ന രീതിയുണ്ടായി. പലരും സമാനമായ പരാതിയുമായി വരുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടി സ്പോണ്സര് ചെയ്ത കാര്യമല്ല എന്ന് കൃത്യമായി അപ്പോള്‍ മനസിലായെന്നും റിനി പ്രതികരിച്ചു..അടുത്ത വര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുരൈ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ടിവികെ സ്ഥാനാര്‍ഥിയായി താന്‍ ജനവിധി തേടുമെന്ന് നടന് വിജയ്. മധുരൈ ജില്ലയിലെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡിഎംകെയാണെന്നും സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates