Rini Ann George
Rini Ann Georgeസ്ക്രീൻഷോട്ട്

'ആരുടെയും പേര് എടുത്ത് പറയാനില്ല; രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നത് മാത്രമാണ് എന്റെ വിഷയം'

ഇത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്. പ്രതികരണത്തിന് ശേഷം പല പേരുകള്‍ പറഞ്ഞ് അധിഷേപിക്കുന്ന രീതിയുണ്ടായി
Published on

കൊച്ചി: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി യുവ നടി റിനി ആന്‍ ജോര്‍ജ്. ആരോപണവിധേയനായ നേതാവിന് ഇപ്പോഴും ഹു കെയേര്‍സ് എന്ന മനോഭാവമാണ്. ഇത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്. പ്രതികരണത്തിന് ശേഷം പല പേരുകള്‍ പറഞ്ഞ് അധിഷേപിക്കുന്ന രീതിയുണ്ടായി. പലരും സമാനമായ പരാതിയുമായി വരുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്ത കാര്യമല്ല എന്ന് കൃത്യമായി അപ്പോള്‍ മനസിലായെന്നും റിനി പ്രതികരിച്ചു.

Rini Ann George
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് കേസെടുക്കണം; രാഹുലിനെതിരെ പൊലീസില്‍ പരാതി

വ്യക്തിപരമായി ആരെയും പേരെടുത്ത് പറയാനും പ്രസ്ഥാനത്തിന്റെ പേര് പറയാനും ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഏതെങ്കിലും വ്യക്തികളോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയാണ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നത് മാത്രമാണ് എന്റെ വിഷയം. ഈ വിഷയത്തില്‍ തനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ല. എന്ത് തീരുമാനമെടുക്കണമെന്ന് ആലോചിക്കേണ്ടത് ആ പ്രസ്ഥാനമാണ്. ഓഡിയോ സന്ദേശമടക്കം പുറത്തുവന്നു. . ഗുരുതരമായ തെളിവുകളാണ്. ധാര്‍മികത മുന്‍നിര്‍ത്തി പ്രസ്ഥാനം തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ ഭാഗം ശരിയാണെങ്കില്‍ അതിലേക്ക് തന്നെ എത്തിച്ചേരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. കാലം എല്ലാം തെളിയിക്കുമെന്നും റിനി പറഞ്ഞു.

Rini Ann George
ഹൂ കെയേഴ്സ്...? 'സ്ത്രീ വിഷയ'ത്തില്‍ ആദ്യം വീണത് ചാക്കോ, കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച പീഡന വിവാദങ്ങള്‍

അദ്ദേഹം ഇപ്പോഴും അടുത്ത സുഹൃത്താണെന്നും ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണമെന്നും റിനി പറഞ്ഞു. സംഭവത്തിന് പിന്നാലെ തനിക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്നും റിനി പറഞ്ഞു.ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കമാണ് സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്ന് റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. തന്റെ ഭാഗത്ത് സത്യമുണ്ടെന്നും താന്‍ ഈ ആരോപണം ഉന്നയിച്ച ശേഷം ഇയാളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ ഉണ്ടായ ഒരുപാട് സ്ത്രീകള്‍ തന്നെ വിളിച്ചിരുന്നതായും റിനി മാധ്യമങ്ങളോട് പറഞ്ഞു.

Summary

Rini Ann George stands by her revelations against the young political leader.  she said that her fight is for all women., translate malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com