ബീഡിയും ബിഹാറും 'ബി'യില്‍ തുടങ്ങുന്നു; വിവാദ പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ്‌; 'ബുദ്ധി' എന്നുകൂടി പറയാമെന്ന് മറുപടി

ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി രംഗത്തെത്തി. വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ചു.
Nitish Kumar
Bihar C M Nitish Kumarഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ് വിവാദത്തിലായി. 'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന പോസ്റ്റാണ് വിവാദമായത്. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി രംഗത്തെത്തി. വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ചു.

Nitish Kumar
'മിഠായിക്ക് 21ശതമാനം നികുതി ചുമത്തിയവരാണ് കോൺ​ഗ്രസ്; ഈ ജിഎസ്ടി ഡബിൾ ഡോസ്'

'ആദ്യം, ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ചു, ഇപ്പോള്‍ ബിഹാറിനെ മുഴുവന്‍ അപമാനിച്ചു, ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്വഭാവം, ഇത് രാജ്യത്തിന് മുന്നില്‍ ആവര്‍ത്തിച്ച് തുറന്നുകാട്ടപ്പെടുന്നു.' ബിഹാര്‍ ഉപമുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. ബി ഫോര്‍ ബീഡിസ് എന്നും ബി ഫോര്‍ ബിഹാര്‍ എന്നും പറയുന്നവര്‍ സി ഫോര്‍ കോണ്‍ഗ്രസ്സ് എന്നും സി ഫോര്‍ കറപ്ഷന്‍ (അഴിമതി) എന്നുകൂടി പറണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

Nitish Kumar
മോദിയുടെ 75ാം ജന്മദിനത്തില്‍ അരലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഒഡിഷ സര്‍ക്കാര്‍

കോണ്‍ഗ്രസിന്റെ പ്രവൃത്തി അങ്ങേയറ്റം ലജ്ജാകരമെന്ന്് ജെഡിയു പറഞ്ഞു. 'ബി എന്നാല്‍ ബീഡി മാത്രമല്ല, ബുദ്ധി (ബുദ്ധി) എന്നും അര്‍ത്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസിനോട് പറയുന്നു, അത് നിങ്ങള്‍ക്ക് കുറവാണ്. ബി എന്നാല്‍ ബജറ്റ് എന്നും അര്‍ഥമാക്കുന്നു, ബീഹാറിന് പ്രത്യേക സഹായം ലഭിക്കുമ്പോള്‍ അത് നിങ്ങളെ അസൂയപ്പെടുത്തുന്നു.' ജെഡിയു നേതാവ് സഞ്ജയ് കുമാര്‍ ഝാ പ്രതികരിച്ചു.കോണ്‍ഗ്രസ് വീണ്ടും ബിഹാറിലെ ജനങ്ങളെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്തായ ചരിത്രത്തെ പരിഹസിക്കുകയും ചെയ്തുവെന്നും രാജ്യസഭാ എംപികൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

In a now-deleted post on X, the Congress said that "Bidis and Bihar start with B" and "cannot be considered a sin anymore", referring to the GST cut on the tobacco product.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com