

കോട്ടയം: പാലാ നഗരസഭയില്‍ ഭരണം പ്രതിസന്ധിയിലേക്ക്. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി. നഗസരഭയില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കാനാണ് നീക്കം. പ്രമേയം കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വത്തിന് അയച്ചു നല്‍കുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.
സ്വതന്ത്ര കൂട്ടായ്മയുമായി ഏറെ നാളായുള്ള തര്‍ക്കത്തിനൊടുവിലാണ് തീരുമാനം. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാനാകില്ല. കൂട്ടായ്മയുമായുള്ള സഹകരണം ഇനി വേണ്ട. മാണി ഗ്രൂപ്പുമായും സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.
ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ തർക്കമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. യുഡിഎഫ് അംഗങ്ങളുടെ അഭാവത്തിൽ വോട്ടെടുപ്പിലൂടെയാണ് ഡിവൈഎഫ്ഐയുടെ ആവശ്യം അംഗീകരിച്ചത്. ചെയര്‍പേഴ്സണും ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരും സ്റ്റാൻഡ് വിട്ടുനൽകുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നഗസഭാധ്യക്ഷ ദിയ പുളിക്കക്കണ്ടം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates