

സ്മാര്‍ട്ട് ഫോണുകളുടെയും ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനങ്ങളുടെയും കാലത്ത് ആശയ വിനിമയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് ടെസ്റ്റിങ്. വ്യക്തികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നതോടെ പതിവ് സംഭാഷങ്ങളുടെ അതിര്‍ത്തികളും മാറും. സംഭാഷണം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതോടെ ടെക്സ്റ്റിങ് പലപ്പോഴും സെക്‌സ്റ്റിങ് എന്ന നിലയേക്ക് എത്തുന്ന സാഹചര്യങ്ങളുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും എത്തിക്കുക വലിയ കുരുക്കുകളിലേക്കും നിയമ പ്രശ്‌നങ്ങളിലേക്കും ആയിരിക്കും.
ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ചാറ്റുകളെയാണ് സെക്സ്റ്റിങ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സംഭാഷണങ്ങള്‍ സാധാരണമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും നിയമം ഇതിനെ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
സെക്സ്റ്റിങ് -
ലൈംഗിക ഉള്ളടക്കമുള്ള ടെക്‌സ്റ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളുടെ കൈമാറ്റത്തെ സെക്‌സ്റ്റിങ് എന്ന് പൊതുവെ വിലയിരുത്തുന്നു. സ്വന്തമായി ചിത്രീകരിച്ച ചിത്രങ്ങള്‍ വീഡിയോ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 'സെക്സ് , ടെക്സ്റ്റിങ്' എന്നീ വാക്കുകള്‍ സംയോജിച്ചാണ് സെക്‌സ്റ്റിങ് എന്ന പദം പ്രചാരത്തില്‍ വന്നത്.
നിയമം പറയുന്നത്
പരസ്പര സമ്മതത്തോയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത വ്യക്തികളുമായി ഇത്തരത്തിലുള്ള ആശയ വിനിമയം ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമായി കണക്കാക്കുന്നു. സോഷ്യല്‍ മീഡിയയുടെ കാലത്ത് അറിയാതെങ്കിലും ഉത്തരം സാഹചര്യങ്ങളില്‍ ചെന്നുപെടാവുന്ന സാധ്യതയും ഏറെയാണ്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000
വകുപ്പ് 67: ലൈംഗികച്ചുവയുള്ള ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തികളെങ്കില്‍ ശിക്ഷ കൂടുതല്‍ കഠിനമായിരിക്കും. 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
വകുപ്പ് 67എ : ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് പ്രകാരം 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
വകുപ്പ് 67 ബി: കുട്ടികളുടെ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുക. 5 വര്‍ഷം വരെ തടവും പിഴയും, കുറ്റം ആവര്‍ത്തിച്ചാല്‍ 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.
പോക്‌സോ നിയമം, 2012
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നു.
വകുപ്പ് 13: ലൈംഗിക ലക്ഷ്യങ്ങളോടെ കുട്ടികളെ ചിത്രീകരിക്കുന്നത് ശിക്ഷാര്‍ഹമാണ്.
വകുപ്പ് 14: കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരം.
വകുപ്പ് 15: ലൈംഗികാതിക്രമം നടത്താന്‍ കുട്ടിയെ പ്രേരിപ്പിക്കുന്ന ആശയവിനിമയങ്ങളും ശിക്ഷാര്‍ഹമാണ്.
ബിഎന്‍എസ് സെക്ഷന്‍ 75: ലൈംഗിക പീഡനം.
മുതിര്‍ന്നവര്‍ തമ്മിലുള്ള സെക്സ്റ്റിങ്: ഇത്തരം സാഹചര്യങ്ങളിലും അപ്പുറത്തുള്ള വ്യക്തിക്ക് അരോചകമെങ്കില്‍ അവര്‍ക്ക് പരാതിപ്പെടാന്‍ നിയമം അനുവദിക്കുന്നു. 'പീഡനം, ശല്യപ്പെടുത്തല്‍' പോലുള്ള മറ്റ് നിയമ വ്യവസ്ഥകള്‍ പ്രകാരം ഇത്തരം സാഹചര്യങ്ങള്‍ കുറ്റകൃത്യമാകുന്നു. ഒരാളുടെ ലൈംഗിക ചിത്രം അവരുടെ സമ്മതമില്ലാതെ പങ്കുവെക്കുന്നതും നിയമവിരുദ്ധമാണ്. ഇത് 'റിവഞ്ച് പോണ്‍' നിയമങ്ങളുടെ പരിധിയില്‍ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates