ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

സമരം അക്രമാസക്തമാക്കാൻ കമ്പനി ഉടമകളും പൊലീസും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്
Thamarassery Fresh Cut protest
Thamarassery Fresh Cut protest
Updated on
1 min read

കോഴിക്കോട്: താമരശ്ശേരി അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്. സമരത്തിലെ അക്രമത്തിന് പിന്നില്‍ ഡിഐജി യതീഷ് ചന്ദ്രയാണെന്ന് ആരോപിച്ച് കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സമരം അക്രമാസക്തമാക്കുന്നതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിക്കുന്നു.

Thamarassery Fresh Cut protest
കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്‌കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാന്‍ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നുമാണ് ആരോപണം. പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞപ്പോള്‍ സമരക്കാര്‍ ചിതറിയോടി. ഈ സമയത്താണ് ഫാക്ടറിക്ക് സമീപം തിവെയ്പ്പുണ്ടായത്. ഇതില്‍ കമ്പനി ഉടമകളും പൊലീസും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.

Thamarassery Fresh Cut protest
'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

ഈ ഗൂഢാലോചന അന്വേഷിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. കമ്പനിക്കെതിരെ ആറുവര്‍ഷമായി സമാധാനപരമായാണ് സമരം നടന്നുവന്നിരുന്നത്. കമ്പനി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെണ് ഇനി പ്ലാന്റ് പ്രവര്‍ത്തിക്കുക. ഇതിനായി ഡിഐജി യതീഷ് ചന്ദ്രയും മുതലാളിമാരും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Summary

Farmers' Congress has made allegations against DIG Yathish Chandra in the clashes during the Thamarassery fresh cut protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com