കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; സംഭവം വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽവച്ച്

പത്താം പ്രതി ടിറ്റു ജറോമാണ് ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്
കൊല്ലപ്പെട്ട കെവിൻ / ഫയൽ ചിത്രം
കൊല്ലപ്പെട്ട കെവിൻ / ഫയൽ ചിത്രം
Updated on: 
1 min read

തൃശൂർ; കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാൾ ജയിലിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. കേസിലെ പത്താം പ്രതി ടിറ്റു ജറോമാണ് (25) ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ വച്ചായിരുന്നു ആത്മഹത്യാശ്രമം. 

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഉടൻ തൃശൂർ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ജയിൽ സ്റ്റോറിൽ നിന്നു ഷേവിങ്ങിനായി വാങ്ങിയ ഡിസ്പോസിബിൾ ഷേവിങ് സെറ്റിലെ ബ്ലേഡ് പൊട്ടിച്ചെടുത്താണ് കൈത്തണ്ട മുറിച്ചത്. 

പത്തനാപുരം സ്വദേശിയായ ടിറ്റു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. അവിടെ മദ്യപിച്ചതിനെ തുടർന്നാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER