കൊച്ചിയില്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; അയല്‍വാസി ആത്മഹത്യ ചെയ്തു; അന്വേഷണം

പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Couple doused with petrol and set on fire; neighbor commits suicide
policeപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസികളായ ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. വൈകീട്ടോടെ ക്രിസ്റ്റഫറിന്റെയും മേരിയുടെ വീട്ടിലെത്തിയ വില്യം ഇരുവരോടും സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ പെട്രോള്‍ അവരുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

Couple doused with petrol and set on fire; neighbor commits suicide
പയ്യാമ്പലത്ത് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം പുനഃസ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിഡിയോ

തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വില്യമിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. എന്താണ് തീ കൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല

Couple doused with petrol and set on fire; neighbor commits suicide
ക്ലാസ് മുറിയില്‍ പാമ്പ്; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Summary

A young man committed suicide after dousing a couple with petrol and setting them on fire in Kochi. The incident took place in Vaduthala, William, hanged himself after attacking his neighbors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com