'19 വയസാണ് എനിക്ക്, ഭര്‍ത്താവിന് 40, വിവാഹ ജീവിതത്തില്‍ സന്തോഷമില്ല'; ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ യുവതിക്ക് അനുമതി നല്‍കി കോടതി

വിചാരണ വേളയില്‍ ആരുടെ കൂടെ പോകണമെന്നാണ് താല്‍പ്പര്യമെന്ന് യുവതിയോട് കോടതി ചോദിച്ചപ്പോള്‍ ആണ്‍സുഹൃത്തിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി.
court order
court orderfile
Updated on
1 min read

ഭോപ്പാല്‍: ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട് ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന 19 കാരിയുടെ ആവശ്യം അംഗീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതി. തന്റെ ഭാര്യയെ അനൂജ് കുമാര്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് അവ്‌ധേഷ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയായിരുന്നു. അവ്‌ധേഷിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴാണ് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയത്.

court order
സ്പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ കമ്പനിക്കു വേണ്ടി, 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതിയെയും അനൂജ് കുമാറിനെയും കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയില്‍ ആരുടെ കൂടെ പോകണമെന്നാണ് താല്‍പ്പര്യമെന്ന് യുവതിയോട് കോടതി ചോദിച്ചപ്പോള്‍ ആണ്‍സുഹൃത്തിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. പ്രായപൂര്‍ത്തിയായ തന്റെ അവകാശങ്ങള്‍ കോടതി സംരക്ഷിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടു.

court order
ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി; ലോറിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിന് 40 വയസ്സും തനിക്ക് 19 വയസ്സുമാണുതെന്നും തമ്മില്‍ 21 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. വിവാഹജീവിതത്തില്‍ സന്തോഷവതിയല്ല. ഭര്‍ത്താവ് മോശമായി പെരുമാറുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് അയച്ചെങ്കിലും പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

Summary

19-year-old woman successfully argued in court for right to live with her partner due to a significant age difference with her husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com