ചെന്താമര നന്നാവുമെന്ന പ്രതീക്ഷയില്ല, മാനസികമായി ഒരു പ്രശ്നവുമില്ലെന്ന് കോടതി; 'പരോള്‍ കരുതലോടെ വേണം'

പ്രോസിക്യൂഷന്റൈ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
Court says there is no hope that Chenthamara will return to good behavior
prosecution says it is satisfied with the verdictscreen grab
Updated on
1 min read

പാലക്കാട്: നെന്മാറ സജിത വധക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ തൃപ്തനാണെന്ന് പ്രോസിക്യൂഷന്‍. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്നാണ്. എത്ര വര്‍ഷമാണ് ജയില്‍ ജീവിതമെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദമെങ്കിലും ഈ കുറ്റകൃത്യത്തിന് കിട്ടേണ്ട ശിക്ഷയാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റൈ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Court says there is no hope that Chenthamara will return to good behavior
സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പരോള്‍ കൊടുക്കരുതെന്ന് പറയാന്‍ ഈ കോടതിക്ക് അധികാരമില്ലെന്നും എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും എല്ലാ സാക്ഷികള്‍ക്കും മുഴുവന്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറഞ്ഞുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Court says there is no hope that Chenthamara will return to good behavior
കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; മകനെ കൊലപ്പെടുത്താനും ശ്രമം, അറസ്റ്റ്

മാനസികമായ ഒരു പ്രശ്‌നവും പ്രതിക്ക് ഇല്ലെന്നും കോടതി പറഞ്ഞു. പ്രതി നന്നാവുമെന്ന പ്രതീക്ഷയില്ലെന്നും കോടതി പറഞ്ഞു. മൂന്നേകാല്‍ ലക്ഷമാണ് കോടതി നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. പ്രതിയുടെ പേരില്‍ വസ്തുവകള്‍ ഉണ്ടെങ്കില്‍ അത് കണ്ട് കെട്ടി സജിതയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയിലുണ്ട്. എന്നാല്‍ ചെന്താമര പണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി പണം നല്‍കുമെന്നും കോടതി പറഞ്ഞു. ചെന്താമരയുടെ സഹോദരനും ഭാര്യയും ഉള്‍പ്പെടെ കൂറുമാറിയില്ല എന്നത് വലിയ ആശ്വാസമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സാക്ഷികള്‍ക്ക് ഭയമുണ്ടായിരുന്നു. അവരെ പറഞ്ഞ് മനസിലാക്കുകയായിരുന്നു വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

Summary

Sajitha Murder Case Verdict: Court says there is no hope that Chenthamara will return to good behavior, prosecution says it is satisfied with the verdict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com