കോവിഡ് ബാധിച്ചു, മാതാപിതാക്കളെ കയ്യൊഴിഞ്ഞ് മക്കള്‍ ; അമ്മയെ മരച്ചുവട്ടില്‍ ഇരുത്തി മകന്‍ 'മുങ്ങി'

രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരം അറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കോട്ടയം : കോവിഡ് രോഗം ഭേദമായ പിതാവിനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. 10 ദിവസം മുമ്പ് രോഗം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ 78 വയസ്സുകാരനെയാണ് രോഗം മാറിയിട്ടും മകന്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ വിസമ്മതിച്ചത്. 

ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ വൃദ്ധന്‍ നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകല്‍ വീട്ടിലായിരുന്നു തങ്ങിയിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ഇദ്ദേഹത്തെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 

രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരം അറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇദ്ദേഹത്തെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 

അതിനിടെ കോവിഡ് രോഗബാധിതയായ 65 കാരിയെ മകന്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചു. ഞായറാഴ്ച അമ്മയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ മകന്‍ ഇവരെ വാഹനത്തില്‍ കയറ്റി നെടുങ്കണ്ടം ആശുപത്രി പരിസരത്തെ മരച്ചുവട്ടില്‍ ഇരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. 

തുടര്‍ന്ന് വീട്ടമ്മയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. അമ്മയെ ഉപേക്ഷിച്ചു കടന്ന മകനെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com