

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ വെബ്‌സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്‌സൈറ്റ് വിലാസം.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ICMR നല്‍കിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ ആയതിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates