

പാമ്പാടി: വൃക്ക രോഗത്തിന്റെ ചികിത്സക്കിടെ കോവിഡ് കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലായ യുവാവ് ചികത്സാ സഹായം തേടുന്നു. പങ്ങട മുണ്ടക്കല്‍ ആര്‍ ഗോകുലിനാണ് ചികിത്സ സഹായം വേണ്ടത്. 29കാരനായ ഗോകുകല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയണ്. 2013ല്‍ ഗോകുലിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു.
പുറ്റടിയില്‍ സ്വകാര്യ കോളജില്‍ ലൈബ്രറിയന്‍ ആയി ജോലി ചെയ്യുകയായിരുന്നു. 2020ലാണ് വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടിയത്. അതിനുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കോവിഡും ബാധിച്ചത്. ഇതോടെ നില കൂടുതല്‍ ഗുരുതരമായി.
ശ്വാസകോശത്തെയും രോഗം ബാധിച്ചു. വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നതോടെ ചികിത്സ ചെലവിനായി വലിയ തുകയാണ് ദിനവും ഗോകുലിന്റെ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നത്. സുഹൃത്തുക്കളും സുമനസ്സുകളും ചേര്‍ന്ന് ചികിത്സാ ചെലവിനുള്ള തുക കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
ഭാര്യയും സഹോദരന്‍ രാഹുലും അമ്മയും അടങ്ങുന്നതാണ് ഗോകുലിന്റെ കുടുംബം. രണ്ടാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യയുടെ പ്രസവം. തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും ഗോകുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോകുലിന്റെ അതിജീവനത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ടത്
ഗോകുല്‍ ആര്‍.
അക്കൗണ്ട് നമ്പര്‍ 99980100181705
ഫെഡറല്‍ ബാങ്ക് ,പാമ്പാടി.
ഐഎഫ്എസ്സി കോഡ് FDRL0001118
ഗൂഗിള്‍ പേ ഗോകുല്‍ ആര്‍ 8907651949.
സഹോദരന്‍ രാഹുലിന്റെ ഫോണ്‍ 9961617742
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates