സഭയില്‍ അവതരിപ്പിക്കാമായിരുന്നു, ഓര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ല; എതിര്‍പ്പുമായി സിപിഐ

'ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നതും സത്യമാണ്'. കാനം പറഞ്ഞു 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ എതിര്‍പ്പുമായി സിപിഐ. ഓര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സഭയില്‍ അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. 

നിയമസഭ കൂടാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും നിലപാട് പറയാന്‍ അവസരമുണ്ടായേനേ എന്നും കാനം പറഞ്ഞു. 

അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നതും സത്യമാണ്. കാനം മാധ്യമങ്ങളോട് പറഞ്ഞു. 

മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേല്‍ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ചചെയ്യാതെയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കെടി ജലീലിന്റെ രാജി മുതല്‍ ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com