സീറ്റ് ലഭിച്ചില്ല; സിപിഐ ലോക്കൽ കമ്മിറ്റി അം​ഗം യുഡിഎഫ് സ്ഥാനാർത്ഥി

യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച സിപിഐ വനിതാ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
CPI
CPI ഫയല്‍
Updated on
1 min read

ഇടുക്കി: എൽഡിഎഫിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച സിപിഐ വനിതാ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മൂലമറ്റം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഉറുമ്പെള്ള് സ്വദേശിനി വി സി മണിയമ്മയ്ക്കെതിരേയാണ് നടപടിയെടുത്തത്.

CPI
'എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ, കേവല ദാരിദ്ര്യവിമുക്ത കേരളം'; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

പഞ്ചായത്തിലെ സിഡിഎസ് അംഗം കൂടിയാണ് മണിയമ്മ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണിയമ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മുമ്പ് സിപിഎം അംഗമായിരുന്ന ഇവരെയും കുടുംബത്തെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

CPI
'പേര് ഒഴിവാക്കിയത് അനീതി'; വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണം: ഹൈക്കോടതി

ഉറുമ്പെള്ള് വാർഡിൽ മത്സരിക്കണമെന്ന ആഗ്രഹം മണിയമ്മ ലോക്കൽ കമ്മിറ്റിയെ അറിയിച്ചിരുന്നു. മുന്നണി യോ​ഗത്തിൽ സിപിഐ ആവശ്യം ഉന്നയിച്ചെങ്കിലും സിപിഎം സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് എൽഡിഎഫുമായി തെറ്റി മണിയമ്മ യുഡിഎഫ് സ്ഥാനാർത്ഥി ആയത്.

Summary

CPI woman leader who was included in the UDF candidate list was expelled from the party after not getting a seat in the LDF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com