പിണറായി വിജയനും മുൻമന്ത്രി കെ കെ ശൈലജയും
പിണറായി വിജയനും മുൻമന്ത്രി കെ കെ ശൈലജയും ഫെയ്സ്ബുക്ക് ചിത്രം

സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ?; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥികളായേക്കും
Published on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് ഇന്നത്തെ നേതൃയോഗത്തില്‍ അന്തിമധാരണയിലെത്തിയേക്കും. പ്രമുഖരെ കളത്തിലിറക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. വര്‍ക്കല എംഎല്‍എയായ ജോയി നിലവില്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്. കൊല്ലത്ത് എം മുകേഷിന്റെയും സി എസ് സുജാതയുടേും പേരുകളാണ് പരിഗണനയിലുള്ളത്.

പത്തനംതിട്ടയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. റാന്നി മുന്‍ എംഎല്‍എ രാജു എബ്രാഹിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫ് വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ചാലക്കുടിയില്‍ മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആലത്തൂരില്‍ എ കെ ബാലന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വടകരയില്‍ കെ കെ ശൈലജയേയും മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പിണറായി വിജയനും മുൻമന്ത്രി കെ കെ ശൈലജയും
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍ നാലുപതിറ്റാണ്ടിന് ശേഷം

കണ്ണൂരിലേക്കും ശൈലജയുടെ പേര് പരിഗണിക്കുന്നുണ്ട്. പിപി ദിവ്യയുടെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. കോഴിക്കോട് എളമരം കരീമിന്റെയും കാസര്‍കോട് ടിവി രാജേഷ് എല്ലെങ്കില്‍ വിപിപി മുസ്തഫ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com