കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി

രാങ്കരിയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിച്ചിരുന്നത്
cpm
സിപിഎം പതാക ഫയല്‍ ചിത്രം
Updated on
1 min read

ആലപ്പുഴ: ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടര്‍ന്നാണ് ഭരണം നഷ്ടമായത്. മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. അഞ്ചിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്.

രാങ്കരിയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിച്ചിരുന്നത്. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതില്‍ എട്ടുപേരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കുട്ടനാട്ടിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. വിഭാ​ഗീയത രൂക്ഷമായതോടെ 300 ഓളം സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയിരുന്നു. രാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

cpm
അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

കൂറുമാറ്റ പ്രശ്‌നം ഉയരുമെന്നതിനാല്‍ രാജേന്ദ്രകുമാര്‍ സിപിഎമ്മില്‍ തുടരുകയായിരുന്നു. ഭരണം നഷ്ടമായതിന് പിന്നാലെ സിപിഎമ്മുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി രാജേന്ദ്രകുമാര്‍ പറഞ്ഞു. ഇനി സിപിഐക്ക് വേണ്ടി പ്രവര്‍ത്തിക്കും. സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നും രാജേന്ദ്രകുമാര്‍ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com