ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

75-ല്‍ അധികം സീറ്റുകളില്‍ ജയിച്ച് അധികാരത്തില്‍ എത്തുമെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്
CPM
CPM
Updated on
1 min read

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും, ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും സിപിഎം പിബിയുടെ വിലയിരുത്തല്‍. 75-ല്‍ അധികം സീറ്റുകളില്‍ ജയിച്ച് അധികാരത്തില്‍ എത്തുമെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്.

CPM
'തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയ അല്ല'; മുഖ്യമന്ത്രി മോഹികള്‍ക്കെതിരെ ആഞ്ഞടിച്ച് ബെന്നി ബഹന്നാന്‍

മുസ്ലിം, ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഏകീകരിക്കപ്പെട്ടില്ലെന്നാണ് കണക്കുകൂട്ടുന്നത്. ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായി ഈ വോട്ടുകള്‍ പോയിരിക്കാം. എന്നാല്‍, ചില മണ്ഡലങ്ങളില്‍ ഈ ഏകീകരണം ഇടത് മുന്നണിക്ക് അനുകൂലമായി എന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

CPM
അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ വിജയസാധ്യത, ബിജെപി വിലയിരുത്തല്‍ ഇങ്ങനെ

ഇത്തവണ ഇടത് മുന്നണി ഒന്നോ രണ്ടോ സീറ്റിന്റെയെങ്കിലും ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നാണ് സിപിഎം പി ബി അംഗം സൂചിപ്പിച്ചത്. പിബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്തു.

Summary

CPM PB's assessment is that there is no anti-government sentiment in Kerala and that the Left Front will continue to rule.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com