വീണ്ടും തിരുത്തല്‍ വരുമോ?; സിപിഎം സംസ്ഥാന സമിതി ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും

പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരന്റെ നിലപാടുകൾ ചർച്ചയാകും
CPM State committee meeting
CPMfile
Updated on
1 min read

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഎം സംസ്ഥാന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ജനറല്‍ സെക്രട്ടറി എംഎ ബേബിയും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായ പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം തേടും. കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, ഇടുക്കി ഉള്‍പ്പെടെ പല ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ച പട്ടികയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തല്‍ വരുത്തിയിരുന്നു.

CPM State committee meeting
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

പേരാവൂരില്‍ കെ കെ ശൈലജയേയും തളിപ്പറമ്പില്‍ പി കെ ശ്യാമളയേയും മത്സരിപ്പിക്കാന്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളില്‍ സംസ്ഥാന സമിതിയില്‍ എതിര്‍പ്പ് ഉയരാനും സാധ്യതയുണ്ട്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ കെ കെ ജയചന്ദ്രന്‍ മത്സരിച്ചാല്‍ മതിയെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

CPM State committee meeting
കൊല്ലങ്കോട് വന്‍ കവര്‍ച്ച, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു

എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകും. പാര്‍ട്ടി അവഗണയില്‍ മനംമടുത്ത് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയായേക്കും. ഒറ്റപ്പാലത്ത് പി കെ ശശിയുടെ വിമത നീക്കവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നേക്കും.

Summary

CPM state committee to meet in Thiruvananthapuram today to finalize candidate list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com