

കണ്ണൂര്‍: പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാന്‍ സിപിഎം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് പാര്‍ട്ടിയില്‍ ധാരണയായത്. പി ഹരീന്ദ്രന്‍ താല്‍കാലിക ഏരിയ സെക്രട്ടറിയാകും.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ച തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായതായി സിപിഎം വിലയിരുത്തിയിരുന്നു. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ തെളിവുകളടക്കമാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയത്. ധനരാജ് കൊലക്കേസില്‍ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates