കോഴിക്കോട് സിപിഎം പ്രവർത്തകനു വെട്ടേറ്റു; ആക്രമിച്ചത് 3 അം​ഗ സംഘം

തലയ്ക്കും കൈകൾക്കും പരിക്ക്
cpm worker attacked in kozhikode
cpm ഫയല്‍
Updated on
1 min read

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് വെട്ടേറ്റത്. മൂന്നം​ഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിൽ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ ദിനേശനെ ആദ്യം ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 7.30 ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. കുറ്റ്യാടിയിലെ കട അടച്ച് ബൈക്കിൽ വെളുത്തപറമ്പത്ത് നിന്ന്‌ മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്.

cpm worker attacked in kozhikode
തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നിൽ ആർഎസ്എസ് സംഘമാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. പ്രദേശത്ത് കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് കരുതുന്നത്.

cpm worker attacked in kozhikode
'നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ട്'; ചെണ്ട കൊട്ടില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി
Summary

cpm worker attacked in Perambra kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com