'വികാസ് യാത്ര സിന്ദാബാദ്', അതിഥി തൊഴിലാളികള്‍ക്ക് സിപിഎമ്മിന്റെ മുദ്രാവാക്യ റിഹേഴ്‌സല്‍; വിഡിയോ വൈറല്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്രയ്ക്ക് കണ്ണൂരിലെ മമ്പറത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിനിടെ ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ചത്.
CPMs slogan class  for migrants goes viral
CPMs slogan class for migrants goes viral
Updated on
1 min read

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയായി എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലവികസന മുന്നേറ്റ ജാഥയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്രയ്ക്ക് കണ്ണൂരിലെ മമ്പറത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിനിടെ ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ചത്. ഇതിന് പിന്നാലെ അതിഥി തൊഴിലാളികളെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.

CPMs slogan class  for migrants goes viral
സ്പാ ജീവനക്കാരിക്കെതിരായ അതിക്രമം, ആറ് പേര്‍ പിടിയില്‍; മുഖ്യ പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ നീക്കം

അന്‍പതോളം അതിഥി തൊഴിലാളികള്‍ ആയിരുന്നു ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് എത്തിയത്. ഹിന്ദിയില്‍ അഭിവാദ്യങ്ങളെഴുതിയ ബാനറും ചുവന്ന കൊടിയുമായി മുദ്രാവാക്യം വിളികളോടെയാണ് സംഘം എത്തിയത്. പിന്നാലെ എംവി ഗോവിന്ദന് ചുവപ്പ് ഹാരമണിയിക്കുകയും ചെയ്തിരുന്നു. ഈ വിഡിയോ വൈറലായതിന് പിറകെയാണ് ചടങ്ങിന് മുന്‍പ് പ്രാദേശിക സിപിഎം നേതാക്കള്‍ തൊഴിലാളികളെ മുദ്രാവാക്യം വിളി പഠിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ കേരളത്തിലെ ജാഥയ്ക്ക് സ്വീകരണം നല്‍കാന്‍ ബംഗാളിലെ തൊഴിലാളികളെ ഇറക്കേണ്ടി വന്നെന്ന് ഉള്‍പ്പെടെയുള്ള ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. പരിചയസമ്പന്നരായ പാര്‍ട്ടി കേഡര്‍മാരേക്കാള്‍ കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ അച്ചടക്കമുള്ളവരാണെന്നും പോസ്റ്റുകള്‍ പറയുന്നു. പരിശീലനം നിങ്ങളെ മികച്ചവരാക്കുമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു.

CPMs slogan class  for migrants goes viral
ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അതിഥി തൊഴിലാളികളുടെ പങ്കാളിത്തത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളുകയാണ് സിപിഎം. കേരളത്തിലെ തൊഴില്‍ മേഖലയ്ക്കുള്ള നന്ദി പ്രകടനമായാണ് തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ചതെന്നാണ് സിപിഎം നേതാക്കളുടെ വാദം. തൊഴിലാളികളും കേരളത്തെ കേവലം ഒരു തൊഴില്‍ സ്ഥലമായിട്ടല്ല, മറിച്ച് സ്വന്തം നാടായി കാണുന്നു എന്നതിന്റെ തെളിവാണിത്. ''ജീവിതത്തിലെ ദുഷ്‌കരമായ ഘട്ടങ്ങളില്‍ ജോലി തേടി കേരളത്തില്‍ എത്തിയവര്‍ക്ക് നിരാശ നേരിടേണ്ടി വന്നിട്ടില്ലെന്നും സിപിഎം നേതാക്കള്‍ വിശദീകരിക്കുന്നു. അതേസമയം, എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വയനാട്ടിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും. ശനിയാഴ്ച കല്‍പ്പറ്റയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.

Summary

A migrant worker honours CPM state gen secy M V Govindan with a shawl during the Vikasana Munnetta Jatha in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com