

കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. സൈബര്‍ രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ സൈബര്‍ വോളന്റീയര്‍ ആകാനാണ് കേരള പൊലീസ് ക്ഷണിച്ചത്. നാഷണല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടല്‍ ആയ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് cyber volunteer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു സൈബര്‍ വോളന്റീയര്‍ ആകാന്‍ ആഗ്രഹിക്കുന്നത് ? ഈ മേഖലയില്‍ നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണ് ?... ഇത്തരം ചോദ്യങ്ങള്‍ക്ക് വിശദമായി ഉത്തരം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
കുറിപ്പ്:
വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസിനോടൊപ്പം നിങ്ങള്‍ക്കും അണിചേരാം.
ഒരു സൈബര്‍ വോളന്റീയര്‍ ആയി സൈബര്‍ സുരക്ഷിത രാഷ്ട്രത്തിന്റെ ഭാഗമാകൂ.
സൈബര്‍ വോളന്റീയര്‍ ആകാന്‍ എന്തുചെയ്യണം ?
നാഷണല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടല്‍ ആയ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
cyber volunteer എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ലോഗ് ഇന്‍ ഐഡി ക്രിയേറ്റ് ചെയ്യുക.
പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയ ശേഷം OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
തുടര്‍ന്ന് രെജിസ്‌ട്രേഷന്‍ സ്റ്റെപ് വണ്‍ എന്ന യൂസര്‍ വോളന്റിയര്‍ പ്രൊഫൈല്‍ ഡീറ്റെയില്‍സ് പേജില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക.
ID പ്രൂഫ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അവ നല്‍കുക.
cyber volunteer unlawful content flagger, cyber awareness promoter, cyber expert എന്നീ മൂന്നു തരത്തിലുള്ള സേവനങ്ങളില്‍ ഏതാണ് നിങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നത് തെരഞ്ഞെടുക്കുക.
എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു സൈബര്‍ വോളന്റീയര്‍ ആകാന്‍ ആഗ്രഹിക്കുന്നത് ? ഈ മേഖലയില്‍ നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണ് ? രജിസ്‌ട്രേഷന്‍ സ്റ്റെപ് two പേജില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാം.
ഇത്രയും വിവരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നിങ്ങളുടെ അപേക്ഷയുടെ പ്രിവ്യു കണ്ടിട്ട് സബ്മിറ്റ് ചെയ്യാം.
ഓര്‍ക്കുക. ഇത് പ്രതിഫലം ഇല്ലാത്ത സൗജന്യ സേവനമായിരിക്കും.
വരൂ.. ഒരു സൈബര്‍ സുരക്ഷിത ഭാരതത്തിനായി നിങ്ങളും അണിചേരൂ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates